കൊച്ചി: കേരള പൊലീസ് അസോസിയേഷൻ കൊച്ചി സിറ്റി ജില്ലാ സമ്മേളനത്തിന് തുടക്കമായി.ഇന്നലെ മതനിരപേക്ഷതയും സാമൂഹ്യനീതിയും - പൊലീസ് പങ്ക് എന്ന വിഷയത്തിൽതൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ അഡ്വ. ഹരീഷ് വാസുദേവൻ, മാദ്ധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ, മഹാരാജാസ് കോളേജിലെ അസി. പ്രൊഫസർ ടി.വി.സുജ എന്നിവർ പ്രഭാഷണം നടത്തി. 21 ന് വൈകിട്ട് നാലു മണിക്ക് പൊലീസ് കുടുംബസംഗമവും യാത്രയയപ്പും ഡെപ്യൂട്ടി കമ്മിഷണർ പൂങ്കുഴലി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, ബിബിൻ ജോർജ് എന്നിവർ മുഖ്യാതിഥികളാകും.തുടർന്ന് ചന്തിരൂർ മായ അവതരിപ്പിക്കുന്ന പുറനീർമ്മ എന്ന നാടൻകലാപരിപാടി അരങ്ങേറും. 22 ന് രാവിലെ 11 ന് എറണാകുളം എം.ഇ.എസ് ടൗൺ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്‌ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, അഡി.കമ്മിഷണർ കെ.പി.ഫിലിപ്പ് എന്നിവർ പ്രസംഗിക്കും, വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.കെ.ജെ. മാക്സി മുഖ്യാതിഥിയായിരിക്കും.