കൊച്ചി: കെ.എസ്.എഫ്.ഇയിൽ നിന്നും വിരമിച്ച ഫിനാൻഷ്യൽ എന്റർപ്രൈസ് എംപ്ളോയിസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറിമാരായ പി.എസ്.സുരാജ്, കെ.ഉമ്മർ, ജേക്കബ്ബ് ജോൺ എന്നിവർക്ക് യാത്രയയപ്പ് നൽകി. മുൻ മന്ത്രി കെ.ബാബു ഉദ്‌ഘാടനം ചെയ്തു. സുനു മാമ്മൻ അദ്ധ്യക്ഷനായി. അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി എസ്.പ്രകാശ്, പി.എസ്.സുരാജ്, കെ.ഉമ്മർ, എന്നിവർ സംസാരിച്ചു.