മൂവാറ്റുപുഴ: അന്താരാഷ്ട്ര യോഗ ദിനത്തിൽ മൂവാറ്റുപുഴ സുഖജീവൻ യോഗ പ്രകൃതിജീവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 21ന് രാവിലെ 6.30 മുതൽ 8 വരെ പുഴക്കരകാവ് ആഡിറ്റോറിയത്തിൽ യോഗാദിനാചരണം നടക്കും.. ഡോ. തോമസ് മാർ അത്താനാസിയോസ് ഉദ്ഘാടനം ചെയ്യും. ആർ.എസ്.എസ് ജില്ലാ സംഘചാലക് പ്രൊഫ. ഇ.വി. നാരായണൻ അദ്ധ്യക്ഷത വഹിക്കും. ഐ എം എ പ്രസിഡന്റ് ഡോ. പി.കെ. വിനോദ് യോഗാ സന്ദേശം നൽകും. ഡോ. എം.പി.മത്തായി, ഡോ. ജോസുകുട്ടി ഒഴുകയിൽ, ലയൺസ് ക്ലബ് പ്രസിഡന്റ് എൻ. ശിദാസ്, മേള പ്രസിഡന്റ് എസ്. മോഹൻദാസ്, പുഴക്കരകാവ് ദേവസ്വം സെക്രട്ടറി എസ്. കൃഷ്ണമൂർത്തി, ആർ.എസ്.എസ്. താലൂക്ക് ചാലക് പി.കെ. രാമചന്ദ്രൻ, യോഗാചാര്യ നീലൻ കല്ലറ എന്നിവർ പങ്കെടുക്കുമെന്ന് യോഗാചാര്യ ഡോ. എം.പി.അപ്പു അറിയിച്ചു.