കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വായനദിനം ഗവൺമെന്റ് എൽ പി സ്കൂളിൽ വെച്ച് നടത്തി. കുട്ടികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജയേഷ് കോഡിനേറ്റർ ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു.
ചെങ്ങൽ സെൻ ജോസഫ് വിദ്യാലയത്തിൽ സഞ്ചരിക്കുന്ന ലൈബ്രറി പദ്ധതി വായനാദിനത്തിൽ സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികൾ വീടുതോറും കയറിയിറങ്ങി പുസ്തക വിതരണം നടത്തി. വായനക്വിസ്, കവിതാലാപനം, പോസ്റ്റർ നിർമാണം എന്നിവ സംഘടിപ്പിച്ചു. സിസ്റ്റർ ജാസ്മിൻ വായനാദിന സന്ദേശം നൽകി., കാലടി എസ്എൻഡിപി ലൈബ്രറിയിൽ വായനാ ദിനാചരണം സംസ്കൃത സർവകലാശാല രജിസ്ട്രാർ ഇൻചാർജ് ഡോ. എം. മണി മോഹൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ബാബു അദ്ധ്യക്ഷത വഹിച്ചു.