മൂവാറ്റുപുഴ: കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂളിൽ നടന്ന വായന പക്ഷാചരണം മൂവാറ്റുപുഴ പ്രസ് ക്ലബ് സെക്രട്ടറി പി.എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.പി. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാരംഗം കൺവീനർ കെ.കെ. മനോജ്, സ്‌കൂൾ ലൈബ്രേറിയൻ എം.കെ. ആശ, അനഘ മധു എന്നിവർ സംസാരിച്ചു. കവിതാ ആലാപനം, പുസ്തക പരിചയം എന്നിവയും നടന്നു.