നെടുമ്പാശേരി: തിരക്കേറിയ മൂഴിക്കുളം - വട്ടപ്പറമ്പ് റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂഴിക്കുളം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. നേരത്തെ പൗരസമിതി ഉപരോധ സമരം നടത്തിയതിനെ തുടർന്ന് റോഡിന്റെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തി ടൈൽ വിരിക്കുവാൻ ടെൻഡർ നടപടി പൂർത്തീകരിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നടന്നില്ലെന്ന് സമ്മേളനം കുറ്റപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് പി.എ.എം. ഇബ്രാഹിം സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോയ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭാസ അവാർഡുകൾ ജില്ലാ സെക്രട്ടറി ജോജി പീറ്റർ വിതരണം ചെയ്തു. സി.പി. തരിയൻ, കെ.ജെ. പോൾസൺ, കെ.ബി. സജി, സുബൈദ നാസർ, ശാന്ത രാമകൃഷ്ണൻ, എൻ.ജി. സന്തോഷ് കുമാർ, വിൽസൺ പോൾ, റോസിലി ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.