മൂവാറ്റുപുഴ: ബി.എസ്.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നൽകിയ പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം സംസ്ഥാന സെക്രട്ടറി വയലാർ ജയകുമാർ നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ. ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. ബോബി കടവൂർ , അജി ആനിക്കാട്, എ. ടി. മണിക്കുട്ടൻ, കൃഷ്ണൻകുട്ടി രണ്ടാർ, സുനിൽ ആയവന, കെ. സന്ദീപ്കുമാർ എന്നിവർ സംസാരിച്ചു..