കൊച്ചി: കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ മൂന്നാമത് അക്കാഡമിക് എക്‌സലൻസ് പ്രോഗ്രാമിന്റെ ഭാഗമായി എറണാകുളത്ത് നടത്തിയ അദ്ധ്യാപക സംഗമം ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ദത്തെടുത്ത 50 സ്‌കൂളുകളിൽ നിന്നുള്ള നൂറോളം അദ്ധ്യാപകർ സംഗമത്തിൽ പങ്കെടുത്തു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനാഗ്രഹയുമായി ചേർന്ന് കുട്ടികളിൽ പൗരബോധവും, സാമൂഹിക പ്രതിബദ്ധതയും വളർത്തുവാനുപകരിക്കുന്ന പദ്ധതികൾ, ഹലോ സേവ് എർത്ത് ഫൗണ്ടേഷനുമായി ചേർന്ന് നടപ്പാക്കുന്ന പ്ലാസ്റ്റിക് നിർമ്മാജന പദ്ധതികൾ, സേ നോ ടു ഡ്രഗ്‌സ് മൂവ്‌മെന്റ്‌സ്, ഇന്നോവ് ഇന്ത്യ പ്രോജക്ട്‌സുമായി ചേർന്ന് കുട്ടികളുടെ സമഗ്രവികസനത്തിനും, നൈപുണ്യ വികസനത്തിനുമുതകുന്ന പരിപാടികൾ, രാജഗിരി ഔട്ട് റീച്ചുമായി ചേർന്ന് ചിറ്റിലപ്പിള്ളി സംരംഭകത്വ ക്ലബുകൾ എന്നിങ്ങനെ വിവിധ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഫൗണ്ടേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോർജ് സ്ലീബ, മാനേജർ ബെന്റ്‌ലി താടിക്കാൻ എന്നിവർ പ്രസംഗിച്ചു.