പറവൂർ : എക്സൈസ് പറവൂരിൽ നടത്തിയ റെയ്ഡിൽ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ. കുന്നുകര ചെത്തര വീട്ടിൽ ആശിഷ് (20) വെടിമറ പീടികപ്പറമ്പിൽ അൻവർ (20) കുന്നുകര മാട്ടുപുറം വീട്ടിൽ സനൂപ് (19) എന്നിവരാണ് അറസ്റ്റിലായത്. പറവൂർ സർക്കിൾ ഇൻസ്പെക്ടറും എറണാകുളം ഇന്റലിജൻസ് വിഭാഗവും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. ആഷിക്കിനെ കെ.എം.കെ ജംഗ്ഷനിലും സനൂപിനെ ചേന്ദമംഗലം ജംഗ്ഷനിലും അൻവറിനെ താലൂക്ക് ആശുപത്രിയ്ക്ക് സമീപത്തു നിന്നുമാണ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് രണ്ടു പേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിൻതുടർന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
എക്സൈസ് റെയ്ഡിൽ പിടിയിലായവർ സനൂപ്,അശിഖ്,അൻവർ