പറവൂർ : നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. പി.എൻ. പണിക്കരുടെ പേരിന്റെ ആദ്യാക്ഷരങ്ങൾ ഓർമ്മപ്പെടുത്തി പുസ്തകമേന്തിയ വിദ്യാർത്ഥികൾ അണിനിരന്നത് ശ്രദ്ധേയമായി. വായനാ കുറിപ്പ് തയാറാക്കൽ, ലൈബ്രറി ശാക്തീകരണം, കാവ്യകേളി, പദപ്രശ്നം, വായനാദിന ക്വിസ്, പ്രസംഗ മത്സരം എന്നിവ നടന്നു. പ്രിൻസിപ്പൽ വി.പി. ജയശ്രീ വായനാദിനം ഉദ്ഘാടനം ചെയ്തു.സി.കെ. ബിന്ദു വായനാദിന സന്ദേശം നൽകി.