auto
ചികിത്സാസഹായത്തിനായി വളപ്പ് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ നടത്തിയ കാരുണ്യയാത്ര എം.വി..ഐ സാൻജോ വർഗീസ്‌ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

വൈപ്പിൻ: രണ്ട് കിഡ്‌നികളും തകരാറിലായ ഫ്രാൻസിസ് ജയ്‌സന്റെചികിത്സാഫണ്ട് സ്വരൂപിക്കുന്നതിനായി ഓച്ചന്തുരുത്ത് വളപ്പ് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ ഒരു ദിവസം മുഴുവൻ കാരുണ്യയാത്ര നടത്തി. ഒരാഴ്ച മുൻപ് വൈപ്പിൻ പറവൂർ മുനമ്പം റൂട്ടുകളിലെ ആറു ബസ്സുകൾ ഒരു ദിവസം മുഴുവനും കാരുണ്യ യാത്ര നടത്തിയിരുന്നു. തുടർന്നാണ് വളപ്പിലെ ഓട്ടോറിക്ഷകളും കാരുണ്യ യാത്ര നടത്താൻ തീരുമാനിച്ചത്. കാരുണ്യയാത്ര പറവൂർ മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർ സാൻജോ വർഗീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഓട്ടോ യൂണിയൻ പ്രസിഡന്റ് വി.എൻ ശ്രീകുമാർ , സെക്രട്ടറി എ.എസ് ഷിനോസ്, പി.ടി സന്തോഷ്, പി.പി വർഗീസ് , വിഷ്ണുദേവ്, റമീസ് തുടങ്ങിയവർ സംസാരിച്ചു.