കൊച്ചി: പതഞ്ജലി യോഗ ട്രെയിനിംഗ് ആൻഡ് റിസർച്ച് സെന്ററിന്റെ (പൈതൃക്) ആഭിമുഖ്യത്തിൽ അന്താരാഷ്ട്രയോഗ ദിനത്തിൽ ജില്ലയിൽ വിവിധ പരിപാടികൾ നടത്തും. 21 ന് രാവിലെ 7 ന് എളമക്കര ഭാസ്‌കരീയം കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമൂഹ യോഗാ പരിപാടിയിൽ ജസ്റ്റിസ് എൻ. നഗരേഷ് അദ്ധ്യക്ഷനാകും. തേവര എസ്.എച്ച്. കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ പാലയ്ക്കപ്പിള്ളിൽ (പ്രശാന്ത്) ഉദ്ഘാടനം ചെയ്യും.
പൈതൃക് അദ്ധ്യക്ഷൻ കൈതപ്രം വാസുദേവൻ നമ്പൂതിരി യോഗാസന്ദേശം നൽകും. സരസ്വതി വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളുടെ യോഗാഭ്യാസ പരിപാടി റിട്ട. ലഫ്റ്റനന്റ് ജനറൽ ശരത്ചന്ദ് ഉദ്ഘാടനം ചെയ്യും.
യോഗാ ദിനാഘോഷത്തിന് മുന്നോടിയായി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച റൺ ഫോർ യോഗ കൂട്ടയോട്ടം കൊച്ചി മെട്രോ ജനറൽ മാനേജർ രാജേന്ദ്രൻ എ.ആർ. ഫ്ളാഗ് ഒഫ് ചെയ്തു. ബി.ജെ.പി. എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാൽ, പി.വി. അതികായൻ, എം.എൽ. രമേശ്, ഷിബു ആന്റണി എന്നിവർ പങ്കെടുത്തു.