കൊച്ചി : സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന സൗജന്യ ഓട്ടോമൊബൈൽ, ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനത്തിനു ശേഷം ജോലി ലഭ്യമാക്കുന്ന പദ്ധതിയാണിത്. പരിശീലന കാലയളവിൽ താമസവും, ഭക്ഷണവും സൗജന്യമാണ്. സ്‌റ്റൈപ്പന്റും ലഭിക്കും. എസ്.എസ്.എൽ.സി, പ്ലസ്ടു പാസായ 18നും, 25 നുമിടയിൽ പ്രായമുള്ള പട്ടികജാതിയിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9846100509, 8138080022,9846010092