കൊച്ചി : മഹാരാജാസ് കോളേജിലെ രസതന്ത്ര വിഭാഗത്തിന്റെയും കരിയർ ഗൈഡൻസിന്റെയും ആഭിമുഖ്യത്തിൽ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയായ ഡോ.റെഡീസ് ലബോറട്ടറീസ്, ബിരുദാനന്തര രസതന്ത്ര വിദ്യാർത്ഥികൾക്ക് ജൂലായ് അഞ്ചിന് കാമ്പസ് റിക്രൂട്ട്മെന്റ് നടത്തും.

ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ തസ്തികകളിലേയ്ക്ക് എഴുത്തു പരീക്ഷയും ഇന്റർവ്യൂവുമാണ് നടത്തുക. 2019 ൽ എം.എസ്.സി പാസായവരും റിസൽട്ട് പ്രതീക്ഷിച്ചിരിക്കുന്നതുമായ വിദ്യാർത്ഥികൾ രാവിലെ ഒമ്പതിന് കോളേജിൽ എത്തണം. രജിസ്‌ട്രേഷൻ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : ഡോ.സുജ.എൻ.ആർ 8547118725, ഡോ.നീന ജോർജ് 9895310103.