പള്ളുരുത്തി: ഇടക്കൊച്ചിയിലെ തകർന്ന റോഡിൽ പൊതുമരാമത്ത് വകുപ്പ് അധികാരികൾ ചെളി തള്ളിയതോടെ വാഹന ഗതാഗതം ദു്സസഹമായി. ഇതോടെ സ്വകാര്യ ബസുകാർ ഇടക്കൊച്ചിയിലേക്കുള്ള സർവീസ് നിർത്തിവെച്ചു. സ്വകാര്യ ബസുകൾ പാവുമ്പായി മൂലവരെ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്. ഇത് നൂറ് കണക്കിന് ജോലിക്കാരെയും വിദ്യാർത്ഥികളെയും വലച്ചു. കഴിഞ്ഞ 10 മാസമായി കുടിവെളള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുകയാണ്.ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ചെളിയും റോഡിൽ തള്ളിയത്. പാലമുറ്റം റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് സ്ത്രീകൾ ഉൾപ്പടെയുള്ളവർ കണ്ണങ്ങാട്ട് പാലത്തിൽ കുത്തിയിരുപ്പ് സമരം നടത്തി. കഴിഞ്ഞ 3 വർഷമായി ഈ റോഡും തകർന്നു കിടക്കുകയാണ്.