1
തൃക്കാക്കര നഗരസഭയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച്

തൃക്കാക്കര : തൃക്കാക്കര നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ യൂത്ത് കോൺഗ്രസ്‌ തൃക്കാക്കര ഈസ്റ്റ്‌ ,വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച്‌ നടത്തി .കാക്കനാട് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച്‌ നഗരസഭാ കവാടത്തിൽ പൊലീസ് തടഞ്ഞു . 2017-18 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ വ്യാപക ക്രമക്കേട് നടന്നതായി പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്ത ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ് അധ്യക്ഷൻ നൗഷാദ് പല്ലച്ചി പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ഈസ്റ്റ്‌ മണ്ഡലം പ്രസിഡന്റ് പി എസ് സുജിത് അദ്ധ്യക്ഷത വഹിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് കെ എം മനാഫ് , കോൺഗ്രസ്‌ നേതാക്കളായ സേവ്യർ തായങ്കരി ,കെ.എം. ഉമ്മർ , വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീന റഹ്മാൻ , തങ്കപ്പൻ, എം ടി ഓമന ,അഡ്വ.പി. എം സലിം ,ആയിഷ അൻവർ തുടങ്ങിയവർ പ്രസംഗിച്ചു