കൊച്ചി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) കോഴ്സുകൾക്ക് പൊലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജിലെ പഠനകേന്ദ്രം മുഖേന ഓൺലൈനായി ജൂലായ് 15 വരെ അപേക്ഷിക്കാം.
ക്രിമിനൽ ജസ്റ്റിസ് പി.ജി ഡിപ്ലോമ, പാരാലീഗൽ പ്രാക്ടീസ് ഡിപ്ലോമ, സൈബർ ലാ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ തുടങ്ങിയവയിലാണ് സർട്ടിഫിക്കറ്റ് കോഴ്സുകൾ. വിവരങ്ങൾ www.ignou.ac.in, 0471 2328966, 7012439658.