കാലടി: ടോറസ് ലോറി വേയ് ബ്രിഡ്ജിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന ബൈക്ക് ലോറിക്കടിയിൽപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന ആശ്രമം റോഡിൽ പയ്യപ്പിള്ളി വീട്ടിൽ നിരഞ്ജൻ ബോസിന് ( 17) തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ അങ്കമാലി എൽ.എഫ് ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.