കൊച്ചി: പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ഇന്ന് റീത്ത് സമർപ്പണം നടക്കും. ഇടപ്പള്ളിയിൽ നിന്ന് രാവിലെ പത്തിന് പ്രവർത്തകർ മാർച്ചായി എത്തിയാണ് റീത്ത് സമർപ്പിക്കുക. ഉത്തരവാദികളിൽ നിന്ന് പണം തിരിച്ചു പിടിക്കണമെന്നാണ് ആവശ്യം. സമരത്തിൽ പ്രൊഫ.എം.കെ. സാനു, ഡോ. സെബാസ്‌റ്റ്യൻ പോൾ, ടി.എ. സത്യപാൽ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പ്രസിഡന്റ് എസ്. രതീഷ് എന്നിവർ പങ്കെടുക്കും.