കൊച്ചി: കലൂർ പാവക്കുളം മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് മഹാശിവ പുരാണ സമീക്ഷ ഇന്ന് (21 വെള്ളിയാഴ്ച) നടക്കും. വൈകിട്ട് ഏഴിന് തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരി ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. സി.ജെ.ആർ പിള്ളയാണ് യജ്ഞാചാര്യൻ. ശിവപുരാണ സമീക്ഷ ജൂലായ് രണ്ടിന് സമാപിക്കും. 23 മുതൽ ജൂലായ് 3 വരെ കാലടി ശൃംഗേരിമഠം വേദ പാഠശാല പ്രിൻസിപ്പൽ എച്ച്.ആർ നരേന്ദ്രഭട്ടിന്റെ കാർമ്മികത്വത്തിൽ 11 ദിവസം മഹാരുദ്രം നടക്കും. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കലശാഭിഷേകവും കളഭവും മഹാരുദ്രധാരയും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.