മൂവാറ്റുപുഴ : അഡ്വ. കെ.സി സുരേഷ് രചിച്ച കാൻഡിയിലെ കോളാമ്പിപ്പൂക്കൾ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനച്ചടങ്ങ് പൊലീസ് കംപ്ളയിന്റ്സ് അതോറിട്ടി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. മേള പ്രസിഡന്റ് എസ്. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരനും നിരൂപകനുമായ ബാലചന്ദ്രൻ വടക്കേടത്ത് പുസ്തകം പ്രകാശിപ്പിച്ചു. പ്രമുഖ ഗാന്ധിയൻ പ്രൊഫ.എം.പി. മത്തായി പുസ്തകം ഏറ്റുവാങ്ങി. നിരൂപകൻ ജിനീഷ് ലാൽ പുസ്തകം പരിചയപ്പെടുത്തി. മെട്രോ വാർത്ത ചീഫ് എഡിറ്റർ ആർ.ഗോപീകൃഷ്ണൻ, കവി ജയകുമാർ ചെങ്ങമനാട്, ജോസ് കരിമ്പന , ബാബു ഇരുമല , കടാതി ഷാജി, ഡോ.കെ.സി.സുരേഷ് എന്നിവർ പ്രസംഗിച്ചു.