മൂവാറ്റുപുഴ: അന്തർദേശീയ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി 23 ന് ട്രാവൻകൂർ സ്‌പോർട്‌സ് സെന്ററും മൂവാറ്റുപുഴ ക്ലബും സംയുക്തമായി ക്ലബ് സിമ്മിംഗ്പൂളിൽ ഫ്രീ സ്റ്റൈൽ നീന്തൽ മത്സരം നടത്തും. 25 മീറ്റർ, 50 മീറ്റർ, 100 മീറ്റർ എന്നീ ഇനങ്ങളിലാണ് മത്സരം. 6 വയസ്സിനു താഴെ 8, 10, 12, 14, 16, 18, 20 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരം നടത്തും. മൂവാറ്റുപുഴ താലൂക്കിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. മെഡലും സർട്ടിഫിക്കറ്റും നൽകും. ഏറ്റവും കൂടുതൽ പേരെ പങ്കെടുപ്പിക്കുന്ന സ്‌കൂളിനും കോളേജിനും പ്രത്യേക ട്രോഫി സമ്മാനിക്കും. പങ്കെടുക്കുന്നവർ 23 ന് ഉച്ചയ്ക്ക് 12 ന് മുമ്പ് രജിസ്‌ട്രേഷൻ നടത്തണം. 2.30 ന് മത്സരം തുടങ്ങി 6 ന് സമാപിക്കും. ഫോൺ: 9388607947.