shaimi-varghese
അകനാട് എൽ പി സ്‌കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വറുഗീസ് ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: അകനാട് എൽ പി സ്‌കൂളിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. ഇതിനായി മുടക്കുഴ പഞ്ചായത്തിന്റെ ഫണ്ടിൽനിന്ന് 6 ലക്ഷം രൂപ ചെലവഴിച്ചു. ശൗചാലയവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഷൈമി വറുഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.ടി. അജിത്കുമാർ, പി.കെ. ശിവദാസ്, ഷോജ റോയി, മിനി ഷാജി, എസ്. നാരായണൻ, എൽസി പൗലോസ്, ബിപിൻ പുനത്തിൽ, ഹെഡ്മിസ്ട്രസ് ജയ എം. എസ്. എന്നിവർ പങ്കെടുത്തു.