മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജ് ജംഗ്ഷന് സമീപം വിറകുപുരയ്ക്ക് തീ പിടിച്ചു. മൂവാറ്റുപുഴ പീയേക്കുടി കോശി ഫിലിപ്പ് മുമ്പ് താമസിച്ചിരുന്നതും ഇപ്പോൾ വിറകുപുരയായി ഉപയോഗിക്കുന്നതുമായ വീടിനാണ് തീപിടിച്ചത്. ഇതിനുള്ളിൽ ഉണ്ടായിരുന്ന സാധനങ്ങളും മര ഉരുപ്പടികളും കത്തിനശിച്ചു. ഇന്നലെ പുലർച്ചെ നാലോടെയാണ് സംഭവം. മൂവാറ്റുപുഴ, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സിന്റെ 4 യൂണിറ്റെത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് കരുതുന്നു. ഒന്നര രൂപയോളം നഷ്ടം കണക്കാക്കുന്നു..