പറവൂർ : കുഡുംബി സേവാ സംഘം പറവൂർ താലൂക്ക് യൂണിയൻ ഭാരവാഹികളായി ടി.ആർ. രാജേഷ് പട്ടണം (പ്രസിഡന്റ്) ടി.എസ്. ശരത്കുമാർ പെരുമ്പടന്ന (സെക്രട്ടറി) എന്നിവർ ചുമതലയേറ്റു. അടുത്തമാസം 27,28 തീയതികളിൽ പറവൂരിൽ വച്ചു നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും വരുന്ന തിരഞ്ഞെടുപ്പുകളിൽ ശക്തമായ രാഷ്ട്രീയ തീരുമാനങ്ങൾ സ്വീകരിക്കാനും യോഗം തിരുമാനിച്ചതായി ഭാരവാഹികൾ അറിയിച്ചു.