പറവൂർ : പോക്സോ കേസിൽ പ്രതിയായ ഏഴിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ‌ഡിംഗ് ചെയർമാൻ സുനിൽ രാജ് പഞ്ചായത്ത് അംഗ്വത്ത്വം രാജിവെയ്ക്കണമെന്ന് ഏഴിക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരം കേസുകളിൽ ഉൾപ്പെട്ട പഞ്ചായത്ത് അംഗം പൊതുപ്രവർത്തനത്തിന്റെ അന്തസിന് കളങ്കമായി തീർന്നിരിക്കുയാണ്. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് എം.എ. നസീർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ബിനോയ്, കെ.ഡി. വിൻസന്റ് വി.കെ. രാജീവ്, കെ.എസ്. ഭൂവനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.