പറവൂർ : പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നേതൃത്വത്തിൽ നാളെ (ശനി) രാവിലെ ഒമ്പതിന് പറവൂർ ടി.ബി. ഹാളിൽ ആശ്വാസ് 2019 കുടിശ്ശിക നിവാരണ അദാലത്ത് വി.ഡി.സതീശൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 വരെ ഡയറക്ടർ ബോർഡ്‌ അംഗങ്ങളുടെയും ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ നടത്തുന്ന അദാലത്തിൽ നിരവധി ഇളവുകളോടെ കുടിശ്ശിക അടച്ചു തീർക്കുവാൻ അവസരമൊരുക്കിയിട്ടുണ്ട്. മഹാപ്രളയത്തെത്തുടർന്ന് സാമ്പത്തിക നഷ്ടം സംഭവിച്ച് കുടിശ്ശികയായവരും, ഗഡുമുടക്ക് കുടിശ്ശികയായവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബാങ്ക് പ്രസിഡന്റ്‌ എ.ഡി. ദിലീപ്കുമാർ അറിയിച്ചു. നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതി ജൂൺ 30ന് അവസാനിക്കും.