കൊച്ചി: ഈ വർഷത്തെ ഞാറ്റുവേല ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽ കുമാർ നിർവഹിക്കും. 22ന് ശനിയാഴ്ച രാവിലെ 10.30 ന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
തുടർന്ന് 11 .30 ന് വാഴ കൃഷിയും മൂല്യവർധിത ഉത്പ്പന്നങ്ങളും എന്ന വിഷയത്തിൽ ഡോക്ടർ അനിത ചെറിയാൻ, ഡോക്ടർ സുമ എന്നിവർ സെമിനാർ അവതരിപ്പിക്കും. 22, 23, 24 തീയതികളിലായി കാർഷിക വിപണന മേളയും കാർഷിക സെമിനാറും നടക്കും.
കാർഷിക വകുപ്പിലെ വിവിധ ഫാമുകൾ, കാർഷിക സർവ്വകലാശാല, വി.എഫ്.പി.സി.കെ, കൃഷി വിജ്ഞാൻ കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുകളും നടീൽ വസ്തുക്കളും ഞാറ്റുവേല ചന്തയിൽ ലഭിക്കും. എം.എൽ.എമാരായ ആന്റണി ജോൺ,എൽദോ എബ്രഹാം, എൽദോസ് കുന്നപ്പിള്ളിൽ, വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.