പറവൂർ : മൂത്തകുന്നം ഗവ. എൽ.പി.ബി സ്കൂളിൽ വായനപക്ഷാചരണത്തോട് അനുബന്ധിച്ച് മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജിലെ വിദ്യാർത്ഥികൾ പ്രൈമറി സ്കൂൾ കുട്ടികൾക്ക് ഭാഷാശേഷി പരിശീലന ശിൽപശാല സംഘടിപ്പിച്ചു. വ്യക്തിനിരീഷണം, കുട്ടിപ്പാട്ടുകൾ, കുസൃതി ചോദ്യങ്ങൾ, പദസൂര്യ നിർമ്മാണം. അക്ഷരകാർഡുകൾ, നിമിഷ പ്രസംഗങ്ങൾ, ജന്തുപരിചയ പാട്ടുകൾ, അക്ഷരം നിരത്തിൽ, ഖണ്ഡികാ നിർമ്മാണം, വാക്യപൂർത്തീകരണം, നാവുവഴക്കങ്ങൾ തുടങ്ങിയ പഠന പ്രവർത്തനങ്ങളാണ് ശിൽപശാലയിൽ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.അദ്ധ്യാപകനായ ഡോ. കെ.എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന ശിൽപശാലയിൽ മലയാളം ബി.എഡ് വിദ്യാർത്ഥികളായ റാബിയ ബീവി, നീനു ക്ളീറ്റസ്, പ്രവീണ വി.ബി, ചാരുകൃഷ്ണ, രേഷ്മ ഇ.ആർ എന്നിവർ പരിശീലനം നൽകി.