പറവൂർ : കലകൾ ഉപയോഗിച്ച് കൊണ്ട് പാഠം ഭാഗങ്ങൾ പഠിപ്പിക്കുന്ന അദ്ധ്യാപകൻ പ്രമോദ് മാല്യങ്കരയെ ജെ.സി. ഡാനിയേൽ കലാശ്രീ അദ്ധ്യാപക അവാർഡ് നൽകി ആദരിച്ചു. പറവൂർ നന്ത്യാട്ടകുന്നം സംസ്തൃതം ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു അദ്ധ്യാപകനാണ് പ്രമോദ് മാല്യങ്കര. ജെ.സി ഡാനിയേൽ അക്കാദമിക്ക് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പുരസ്കാരം തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ ജെ.സി. ഡാനിയേലിന്റെ മകൻ ഹാരിസ് ഡാനിയേലാണ് പുരസ്കാരം സമ്മാനിച്ചത്.ഹയർ സെക്കൻഡറി ക്ളാസുകളിൽ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കാൻ പാഠം ഭാഗങ്ങൾ പാട്ട് രുപത്തിലും, മറ്റു കലാരൂപങ്ങളായ ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത്, മൈം എന്നിവയിലും അവതരിപ്പിച്ച് ശ്രദ്ധനേടിയ പ്രമോദിന് നിരവധി അദ്ധ്യാപക പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.