പറവൂർ : നിപ രോഗം സ്ഥിതികരിച്ച യുവാവിന്റെ നാടായ വടക്കേക്കര പഞ്ചായത്തിലെ ചെട്ടിക്കാട്ടിൽ പനി പടർന്നു പിടിയ്ക്കുന്നു. പനി ബാധിതരിൽ ഒരാൾക്കു ഡെങ്കിയാണെന്ന് സംശയമുള്ളതിനാൽ നിരീക്ഷണത്തിലാണ്. പലർക്കും പനി കണ്ടെത്തിയെങ്കിലും മുൻകരുതലെടുക്കാനോ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനോ ആരോഗ്യ വകുപ്പധികൃതരോ പഞ്ചായത്തോ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. പനി വ്യാപിയ്ക്കുന്ന സാഹചര്യത്തിൽ അടിയന്തിര പ്രതിരോധ നടപടികൾ സ്വീകരിയ്ക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.