പറവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ഗ്രാമപഞ്ചായത്തംഗവും സി.പി.എം നേതാവുമായ ഇ.ആർ.സുനിൽരാജിനെ പുറത്താക്കണമെന്ന് ബി.ജെ.പി പറവൂർ നിയോജക മണ്ഡലം ട്രഷറർ ടി.എ. ദിലീപ് ആവശ്യപ്പെട്ടു. പ്രതിയെ അറസ്റ്റു ചെയ്യുകയും മെമ്പർ സ്ഥാനം രാജിവെക്കുന്നതുവരെ ബി.ജെ.പി ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും. ഇതിന്റെ ഭാഗമായി ഏഴിക്കര പഞ്ചായത്ത് ഓഫീസിലേക്ക് ഇന്ന് ബി.ജെ.പി മാർച്ച് നടത്തും. ആറ് മാസം മുമ്പ് നടന്ന സംഭവം സി.പി.എം നേതൃത്വം അറിഞ്ഞിരുന്നിട്ടും മൂടിവെക്കുകയായിരുന്നു.