അങ്കമാലി : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി നഗരസഭ പ്രദേശത്ത് വിതരണം ചെയ്യേണ്ട പച്ചക്കറിതൈകളുടെ വിതരണോദ്ഘാടനം നഗരസഭ 5-ാം വാർഡിൽ ചെയർപേഴ്സൺ എം.എ.ഗ്രേസി ടീച്ചർ നിർവഹിച്ചു. കൗൺസിലർ എം.എസ്.ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർമാരായ കെ.കെ.സലി, റീത്തപോൾ മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി ,കൃഷി ഫീൽഡ് ഓഫീസർ പി.പി. ജോയി കർഷകൻ ഒ.പി.സുഭാഷ് എന്നിവർ സംസാരിച്ചു.