അങ്കമാലി- ഫറോക്ക്, കൊല്ലം നഗരസഭകളിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരെ സാമൂഹ്യവിരുദ്ധർ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലയിലെ വിവിധനഗരസഭകളിൽ കെ..എം.സി.എസ് യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗങ്ങൾ നടന്നു.സംസ്ഥാനസെക്രട്ടറിയേറ്റംഗങ്ങളായ വി സി ഹർഷഹരൻ, കെ വി സതീശൻ,സംസ്ഥാനക്കമ്മിറ്റിയംഗങ്ങളായ വിനു ജോസഫ്, പി ഡി സാജൻ, ജില്ലാസെക്രട്ടറി സ്റ്റാൻലി ജോസ് ജില്ലാ പ്രസിഡന്റ് എം പി സേതുമാധവൻ,ജോയിന്റ് സെക്രട്ടറിമാരായ ടി പി ശ്രീനിവാസൻ, ഇ ഡി ഷാൻ എന്നിവർ വിവിധകേന്ദ്രങ്ങളിൽ പ്രസംഗിച്ചു.