അങ്കമാലി : ലോക മ്യൂസിക് ദിനത്തോടനുബന്ധിച്ച് അണിയിച്ചൊരുക്കിയ കണ്ണാലെ കണ്ണെ എന്ന കവർ സോങ്ങിന്റെ പ്രകാശന കർമ്മം നടന്നു .അങ്കമാലി പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ കൈലാസ് മേനോൻ പ്രകാശന കർമ്മം നിർവഹിച്ചു . .കുട്ടിക്കാനം , വാഗമൺ ,അങ്കമാലി എന്നി സ്ഥലങ്ങളിലായിട്ടാണ് കവർ സോങ്ങിന്റെ ചിത്രീകരണം നടന്നത് .ചടങ്ങിൽ ബെസിൽ അക്കു , ടിജോ തങ്കച്ചൻ , റൈബിൻ കെ റെജി , വിഷ്ണു എസ് നായർ തുടങ്ങിയവർ പങ്കെടുത്തു