പെരുമ്പാവൂർ: വേങ്ങൂർ പഞ്ചായത്തിലെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജനകീയ ആരോഗ്യ കാമ്പെയിൻ കരുതലിന് തുടക്കം. എസ്.എസ്.വി കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ഡെങ്കിപ്പനി ബോധവത്കരണം നടത്തി.കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊമ്പനാട് യൂണിറ്റും വേങ്ങൂർ സാമൂഹ്യ ആരോഗ്യകേന്ദ്രവും വേങ്ങൂർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പെയിൻ പഞ്ചായത്ത് പ്രസിഡന്റ് എം. എ ഷാജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സാബു വർഗീസ് , ഹെൽത്ത് സൂപ്പർവൈസർ കെ.എൻ. രാധാകൃഷ്ണൻ, പരിഷത്ത് മേഖലാ സെക്രട്ടറി വി. എൻ. അനിൽകുമാർ, പ്രസിഡന്റ് പി.എൻ. സോമൻ , ജോയിന്റ് സെക്രട്ടറി രതീഷ് എ ബി, യൂണിറ്റ് സെക്രട്ടറി പി.കെ. വിജയൻ, പ്രസിഡന്റ് വത്സല സുബ്രഹ്മണ്യൻ , കെ.ഡി. കാർത്തികേയൻ, എം.ഐ. സിറാജ് , വിശ്വൻ എം.ജി, നിഷ ഉണ്ണിക്കൃഷ്ണൻ, രാജേഷ് എൻ.എം, ജിതിൻ കൃഷ്ണൻ, അനിൽകമാർ. എൻ എന്നിവർ പങ്കെടുത്തു.