കൊച്ചി : കായലുകളുടെ ഉൾത്തുടിപ്പറിഞ്ഞ് ഇന്ന് ഒരു ദിവസം മുഴുവൻ കടമക്കുടിയിൽ ഒത്തുചേരൽ. അഡ്വഞ്ചറസ് ആൻഡ് നാച്വറൽ ട്രക്കിംഗ് സൊസൈറ്റിയാണ് സംഘാടകർ. കൂട്ടുകൂടാം, പാട്ടുപാടാം, മീൻ പിടിക്കാം, കല്ലുമ്മേക്കായ പറിക്കാം, മീൻ വറുക്കാം, മീൻ കറിവെക്കാം, കരിക്കു കുടിക്കാം, തോട്ടിൽ നീന്താം, പുതിയ സൗഹൃദങ്ങളുണ്ടാക്കാം, മീൻ കൂട് കൃഷി പരിചയപ്പെടാം, കരിമീനും കാളാഞ്ചിയും വാങ്ങിക്കാം.ഇതാണ് സംഘാടകരുടെ വാഗ്ദാനം.
എറണാകുളത്തു ഹൈക്കോടതി ഭാഗത്തു നിന്ന് കണ്ടെയ്‌നർ റോഡിൽ മൂലമ്പിള്ളി പാലത്തിനടുത്ത് ഉച്ചയ്ക്കുശേഷം 2.30 ന് എത്തണം. നാലു മുതൽ കല്ലുമ്മേക്കായ പറിക്കൽ, വീശുവല ഉപയോഗിച്ച് മീൻ പിടിക്കൽ, തോട്ടിലെ നീന്തൽ തുടങ്ങിയവയാണ് പരിപാടികൾ. കപ്പയും മീനും ഉണ്ടാക്കി കഴിച്ച് രാത്രി എട്ടിന് മടക്കം. കരിമീനും കാളാഞ്ചിയും കിലോയ്ക്ക് 650 രൂപ നിരക്കിൽ ജീവനോടെ വാങ്ങാനും അവസരമുണ്ട്. ആവശ്യമുള്ളവർ മുൻകൂട്ടി തുക അടയ്ക്കണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ : 9447498430.