ഇടപ്പള്ളി: മഴക്കാലം തുടങ്ങിയതോടെ പടർന്നു പിടിച്ച പനി കൂടുതൽ
വ്യാപിക്കുന്നു . സർക്കാർ ആശുപത്രികളിലെ പനി ക്ലിനിക്കുകളിൽ
തിരക്കേറി .കഴിഞ്ഞ ദിവസം പനിക്കു ചികിത്സ തേടി വിവിധ ആശുപത്രികളിൽ എത്തിയത്
ആയിരത്തോളം പേരാണ് . ഇതിൽ പതിനൊന്നു പേർക്ക് ഡെങ്കി പനിയാണെന്ന്
സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ .കെ.കുട്ടപ്പൻ പറഞ്ഞു
. ആറു പേർ നിരീക്ഷണത്തിലാണ് . ഇവരുടെ രക്ത സാംപിളുകൾ പരിശോധനക്ക്
അയച്ചിരിക്കുകയാണ് . അങ്കമാലി ,തുറവൂർ ഭാഗങ്ങളിൽ നിന്നുമാണ് ഇപ്പോൾ
പ്രധാനമായും ഡെങ്കി പനി റിപ്പോർട്ടു ചെയ്യുന്നതെന്ന് ഡി .എം .ഒ
പറഞ്ഞു .എന്നാൽ മുൻകാലങ്ങളെ
അപേക്ഷിച്ച് ഇത്തവണ ഡെങ്കി പനി കേസുകൾ കുറവാണെന്ന്
ആരോഗ്യ വകുപ്പ് അധികൃതർപറയുന്നു. ജില്ലാ ആശുപത്രിയിലെ പനി സെല്ലിലെ കണക്കു പ്രകാരം 917 പേർക്കാണ് കഴിഞ്ഞ ദിവസം വൈറൽ പനി പിടിപെട്ടത് .
.ഇടപ്പള്ളിയിലെ ആരോഗ്യ കേന്ദ്രത്തിൽ മാത്രം കഴിഞ്ഞ ദിവസം
മുപ്പതോളം പേർ ചികിത്സ തേടിയെത്തി . എന്നാൽ തീര പ്രദേശങ്ങളിൽ
നിന്നും കാര്യമായ പകർച്ചപനികളൊന്നും ഇതുവരെറിപ്പോർട്ട് ചെയ്തിട്ടില്ല.
എല്ലാ സർക്കാർ ആശുപത്രികളിലും പ്രത്യേക പനി ക്ലിനിക്കുകൾ പ്രവർത്തന
സജ്ജമാക്കിയിട്ടുണ്ട് . ജില്ലാ ആശുപത്രിയിൽ പ്രത്യേക സൗകര്യങ്ങളും ഒരുക്കി .
ആവശ്യമായ മുൻകരുതലുകളെല്ലാം സ്വീകരിച്ചു വരുന്നു . വേണ്ടി
വന്നാൽ മൊബൈൽ പനീ ക്ലിനിക്കുകളും രംഗത്തിറങ്ങും
.ജില്ലാ മെഡിക്കൽ ഓഫീസർ എൻ .കെ .കുട്ടപ്പൻ