suhas
കടവ് മുണ്ടുടുത്ത് പുതിയ കളക്ർ സുഹാസ് എത്തിയപ്പോൾ

തൃക്കാക്കര : കസവ് മുണ്ടും വെളുത്ത ഷർട്ടും ധരിച്ച് ചുളളനായാണ് എറണാകുളം ജില്ലാ കളക്ടറായി ചുമതലയേൽക്കാൻ ഇന്നലെ എസ്.സുഹാസ് എത്തിയത്.

10.45ന് കളക്ടറേറ്റിൽ അദ്ദേഹത്തെ സ്ഥാനമൊഴിയുന്ന കളക്ടർ മുഹമ്മദ് വൈ സഫീറുള്ള പൂച്ചെണ്ട് നൽകി സ്വീകരിച്ചു. തുടർന്ന് അധികാരം കൈമാറി.

ജില്ലയുടെ മുപ്പത്തിഒന്നാം കളക്ടറാണ് സുഹാസ്. ഫോർട്ടുകൊച്ചി സബ് കളക്ടർ സ്നേഹിൽ കുമാർ സിംഗ്, എ.ഡി.എം. കെ. ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി കളക്ടർമാരായ സി.ലതാകുമാരി, സുനിൽ എസ്.നായർ, ദിനേഷ് കുമാർ, എസ്.ഷാജഹാൻ, പി.ഡി.ഷീലാദേവി, ബി.രാധാകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ ജില്ലാ ഫിനാൻസ് ഓഫീസർ ജി.ഹരികുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

അസി. കളക്ടർ, ഫോർട്ടുകൊച്ചി സബ് കളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചതിനാൽ എറണാകുളം സുപരിചിതമാണ്. കടലാക്രമണം, റോഡുകളുടെ അറ്റകുറ്റപ്പണി, മാലിന്യപ്രശ്നം എന്നിവ പരിഹരിക്കുന്നതിന് മുൻഗണന നല്‍കും. മുൻ കളക്ടർ ആവിഷ്കരിച്ച ജനോപകാരപ്രദമായ എല്ലാ പദ്ധതികളും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.