മൂവാറ്റുപുഴ: വിവേകാനന്ദ വിദ്യാലയത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം ഇന്ന് നടക്കും. യോഗ ഫോർ ഹാർട്ട് എന്ന സന്ദേശവുമായി രാവിലെ 8.30 ന് വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുക്കുന്ന റൺ ഫോർ യോഗ മൂവാറ്റുപുഴ എക്സെെസ് ഇൻസ്പെക്ടർ പി.കെ. സതീഷ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് വെള്ളൂർക്കുന്നം കെെലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗാ പ്രദർശനം മൂവാറ്റുപുഴ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.എൻ. പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. എക്സെെസ് സർക്കിൾ ഇൻസ്പെക്ടർ വെെ. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും. ഹെഡ്മിസ്ടസ് ആർ. അനിത, അക്കാഡമിക് ഡയറക്ടർ ആർ. കൃഷ്ണകുമാർ ശർമ്മ , വിദ്യാലയ സമിതി സെക്രട്ടറി കെ.കെ. ദിലീപ്കുമാർ എന്നിവർ സംസാരിക്കും.