rambutan
റമ്പൂട്ടാൻ

കോലഞ്ചേരി: നിപ്പ ചതിച്ചു, റമ്പൂട്ടാനും കലികാലം. ജൂൺ മാസം മുതലാണ് റമ്പൂട്ടാൻ പഴക്കുന്നതും വില്പനയ്ക്ക് തയ്യാറാക്കുന്നതും എന്നാൽ ജൂൺ പകുതി പിന്നിടുമ്പോഴും റമ്പൂട്ടാൻ വാങ്ങാൻ കച്ചവടക്കാർ എത്തുന്നില്ല. കഴിഞ്ഞ വർഷം വരെ പറിച്ചെടുക്കുന്ന പഴം ഒരു കിലോ 100 രൂപ മൊത്ത വിലയിലും 140ചില്ലറ വിലയുമായാണ് വില്പന. കായിടുമ്പോൾ തന്നെ മൊത്ത കച്ചവടക്കാർ എത്തി വില കൊടുത്ത് നെറ്റുപയോഗിച്ച് മൂട്ടിയിടുകയാണ് പതിവ് , പന്നാൽ ഇക്കുറി പഴുത്ത് ചാടി പോകുന്ന ഘട്ടമെത്തിയിട്ടും ഒരാൾക്കു പോലും വേണ്ട. വെറുതെ കൊടാക്കാമെന്നു വച്ചാൽ പോലും ആവശ്യക്കാരില്ലെന്നാണ് കർഷകർ പറയുന്നത്. വവ്വാലുകൾക്ക് ഏറെ പ്രിയ പ്പെട്ടതാണ് റമ്പൂട്ടാൻ ഇത് കൊണ്ടു തന്നെയാണ് നിപ്പ ഭീതിയിൽ പൊതു ജനം റമ്പൂട്ടാനെ കൈയ്യൊഴിഞ്ഞത്. റബറിനു വിലയിടഞ്ഞപ്പോൾ നിരവധി പേർ ഈ കൃഷിയിലേയ്ക്ക് കടന്നിരുന്നു. പ്രത്യേകിച്ച് വലിയ സംരക്ഷണമൊന്നും ഇതിന് വേണ്ട . പറിച്ചു വച്ച് പഴുപ്പിക്കുന്ന രീതിയല്ല റമ്പൂട്ടാന്റേത്. മരത്തിൽ കിടന്നു തന്നെ പഴുക്കുകയാണ് പതിവ്. വലിയ പ്രതീക്ഷയോടെ നല്ല വില കിട്ടുമെന്നു കരുതിയ സ്ഥാനത്ത് നിപ്പ ഭീതിയിൽ വൻ നഷ്ടത്തിലാണ് ഈ വർഷത്തെ കൃഷി.