library-file
മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ കക്കാട്ടൂർ പബ്ലിക് ലൈബ്രറി സന്ദർശിച്ചപ്പോൾ

മൂവാറ്റുപുഴ: പായിപ്ര എ.എം. ഇബ്രാഹി സാഹിബ് മെമ്മോറിയൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വായന പക്ഷാചരണം ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി സി.കെ. ഉണ്ണി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ശ്രീധരൻ സ്വാഗതം പറഞ്ഞു. കെ.ബി. ചന്ദ്രശേഖരൻ മുഖ്യപ്രഭാഷണവും എ.പി. കുഞ്ഞ് പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണവും നടത്തി. ഇ.എ. ബഷീർ വായന സന്ദേശവും നൽകി. വായന പക്ഷാചരണ കാലയളവിൽ അംഗത്വ പ്രചാരണം, പുസ്തകചർച്ച, കുട്ടികളുടേയും വനിതകളുടേയും വായന മത്സരങ്ങൾ, സാഹിത്യചർച്ച, പുസ്തക പ്രദർശനം, ഉന്നത വിജയികളെയും വിശിഷ്ട വ്യക്തികളെയും ആദരിക്കൽ, വയോജന സംഗമം തുടങ്ങിയവ നടത്തും.

വായനാ ദിനത്തിൽ മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ കക്കാട്ടൂർ പബ്ലിക് ലൈബ്രറി സന്ദർശിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ കോതമംഗലം താലൂക്ക് ലൈബ്രറി പ്രസിഡന്റ് മനോജ് നാരായണൻ സന്ദേശം നൽകി. ഡോക്യുമെന്ററി പ്രദർശനം, വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയവയും നടന്നു. അദ്ധ്യാപകരായ കെ.എം. ആനീസ്, പുഷ്പ ജയിംസ്, ലിസി ജോസഫ്, ബിൽജി പോൾ, ജോമോൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. സ്‌കൂളിൽ നടന്ന വായനാ ദിനാചരണവും പുസ്തകം സ്വീകരിക്കലും പ്രിൻസിപ്പൽ ഡോ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ പോത്തനാമുഴി അദ്ധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥി പ്രതിനിധികളായ ഒ.വി. അനീഷ്, കെ.ഒ. മനോജ്, വിനോദ് ബാബു,സ്റ്റാഫ് സെക്രട്ടറിമാരായ ജോർജ് മാത്യു, പി.കെ. മേഴ്‌സി, വിദ്യാർത്ഥികളായ ഹഫീസ സുലൈമാൻ, നന്ദ സിനി തുടങ്ങിയവർ സംസാരിച്ചു . തുടർന്നു പുസ്തക പ്രദർശനം, ഗ്രാമീണ വായനശാല സന്ദർശനം, പ്രസംഗ മത്സരം, പ്ലക്കാർഡ് നിർമാണം തുടങ്ങിയവയും സംഘടിപ്പിച്ചു.