കൊച്ചി : കേരള ബ്രാഹ്മണ സഭ ജൂലായ് 19, 20, 21 തിയതികളിൽ കൊച്ചിയിൽ തമിഴ് ബ്രാഹ്മണരുടെ ആഗോള സമ്മേളനം സംഘടിപ്പിക്കും. ഹോട്ടൽ മാരിയറ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 1500 പ്രതിനിധികൾ പങ്കെടുക്കും. 19 മുതൽ 21 വരെ വിദ്യാഭ്യാസ, വ്യാപാര, വ്യവസായ രംഗത്തെ പുതിയ സംരംഭകരുടെ പ്രദർശനവുമുണ്ടാകും.
23 ന് രാവിലെ 9 ന് ജില്ലാ ആസ്ഥാനങ്ങളിൽ ജില്ലാ പ്രസിഡന്റുമാർ ബ്രാഹ്മണ സഭയുടെ പതാക ഉയർത്തും.
കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ, എം.ആർ പരമേശ്വരൻ, ജെ. സുബ്രഹ്മണ്യ, പി.എസ് രാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.