കൊച്ചി: നിപ ബാധിച്ച രോഗിയുമായി സമ്പർക്കം ഉണ്ടായവരുടെ പട്ടികയിൽ നിന്ന് 46 പേരെ ഒഴിവാക്കി. ഇതിൽ 45 പേർ എറണാകുളത്ത് നിന്നും ഒരാൾ തൃശൂരിൽ നിന്നുമാണ്. 330 പേരുടെ പട്ടികയിൽ 210 പേരാണ് ഇനി ബാക്കി.
നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കളമശേരി മെഡിക്കൽ കോളേജിൽ ഇപ്പോൾ ആരും നിരീക്ഷണത്തിലില്ല.