excise
അങ്കമാലി എക്സെെസ് പിടിച്ചെടുത്ത ചാരായവുമായി പ്രതികളായ സുമേഷ്,സലേഷ്

അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ മുന്നൂർപ്പിള്ളിയിൽ നിന്നും അങ്കമാലി എക്‌സൈസ് സംഘം 10 ലിറ്റർ വാറ്റ് ചാരായം പിടികൂടി. മൂക്കന്നൂർ എടലക്കാട് പുത്തൻ വീട്ടിൽ സുമേഷ്(40),ചാലക്കുടി മേലൂർ അടിച്ചിലി കിഴക്കത്തൈ വീട്ടിൽ സലേഷ്(36)എന്നിവരാണ് വാറ്റ് ചാരായവുമായി എക്‌സൈസിന്റെ
പിടിയിലായത്.അങ്കമാലി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിലാണ് വാറ്റ് ചാരായം പിടികൂടിയത്. 10 ലിറ്റർ വാറ്റ് ചാരായം അഞ്ച് ലിറ്ററിന്റെ രണ്ട് കന്നാസുകളിലാക്കി പ്ലാസ്റ്റിക്ക് കവറിൽ
പൊതിഞ്ഞിരിക്കുകയായിരുന്നു. ചാരായം മറ്റൊരാൾക്ക് കൊടുക്കുന്നതിനായി ഇവർ മുന്നൂർപ്പിള്ളി ജങ്ഷനടുത്ത് എത്തിയപ്പോഴാണ് പിടിയിലാകുന്നത്.എക്‌സൈസിന്റെ രാത്രികാല പെട്രോളിങ്ങിനിടെ മുന്നൂർപ്പിള്ളി ജങ്ഷനിൽ നിന്നും കുറച്ചുമാറി ഒരു ബാഗുമായി സംശയകരമായി രീതിയിൽ നിന്നിരുന്ന ഒരാളെ കണ്ടു.വിശദമായി ചോദ്യം ചെയ്തപ്പോൾ വാറ്റുചാരായം വാങ്ങുവാനായി നിൽക്കുകയാണെന്ന് ഇയാൾ പറഞ്ഞു.ഇതിനെ തുടർന്നാണ് ഇരുവരെയും എക്‌സൈസ് സംഘം പിടികൂടിയത്.സുമേഷ്
മുമ്പും ചാരായ കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്.ഒരു ലിറ്റർ ചാരായത്തിന് 1000 രൂപയാണ് ഇവർ വാങ്ങുന്നത്.ഇരുവരെയും അങ്കമാലി കോടതിൽ ഹാജരാക്കി.കോടതി ഉത്തരവ് പ്രകാരം ആലുവ സബ് ജയിലിൽ ഹാജരാക്കി.