ആലുവ: പാലസ് റോഡിൽ ഭൂഗർഭ കുടിവെള്ള വിതരണ കുഴലിൽ അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലുവ നഗരസഭയിലും കീഴ്മാട് പഞ്ചായത്തിലെ എടയപ്പുറത്തും ഇന്ന് ഉച്ചയ്ക്ക് ശേഷം ഭാഗികമായും നാളെ പൂർണ്ണമായും ശുദ്ധജല വിതരണം മുടങ്ങുമെന്ന് കേരള വാട്ടർ അതോറിറ്റി അസി. എക്‌സി. എഞ്ചിനീയർ അറിയിച്ചു.