ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറിയിൽ വായനാ പക്ഷാചരണം തുടങ്ങി. കീഴ്മാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ ഉദ്ഘാടനം ചെയ്തു. എടത്തല ഗ്രാമപഞ്ചായത്ത് അംഗം എം.പി. അബ്ദു അദ്ധ്യക്ഷത വഹിച്ചു. ജയ ടീച്ചർ, മിസ്രിയ ടീച്ചർ, എസ്.എ.എം. കമാൽ, കെ.കെ. കദീജ, നിജീഷ് എസ്. കുമാർ എന്നിവർ സംസാരിച്ചു.

വിവിധ പരിപാടികളും നടന്നു.