1
ആശുപത്രിയിൽ ബിജു വിവേകാനന്ദന്റെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു

തൃക്കാക്കര : എസ് .എൻ .ഡി .പിയോഗംകാക്കനാട് ചെമ്പുമുക്ക് 1000 നമ്പർശാഖാ മുൻ സെക്രട്ടറി കാക്കനാട് മരോട്ടിച്ചുവട് കുഴിക്കാട്ട് ഭവനിൽ ബിജു വിവേകാനന്ദനെ(42 ) കുത്തി പരിക്കേൽപ്പിച്ചതായി പരാതി. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.എസ് .എൻ .ഡി .പി മൈക്രോ യോഗത്തിൽ പങ്കെടുത്താൻ പോകുന്നതിനിടെ സമീപവാസിയായ സുധർമ്മൻ ആക്രമിക്കുകയായിരുന്നുവെന്ന് ബിജു തൃക്കാക്കര പൊലീസിന് കൊടുത്ത മൊഴിയിൽ പറഞ്ഞു. ബിജു വിവേകാനന്ദനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും,വയറിനും പരിക്കേറ്റിട്ടുണ്ട്.പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അക്രമി ബിജുവിന്റെ പിതാവിനെ അസഭ്യം പറയുന്നത് മൊബൈലിൽ പകർത്തിയതാണ് പ്രകോപനത്തിന് കാരണം . മൂന്നരപ്പവന്റെ മാലയും.പോക്കറ്റിലുണ്ടായിരുന്ന മൂവായിരം രൂപയും നഷ്ടപ്പെട്ടതായി ബിജു പറഞ്ഞു.
ബി ഡി ജെ എസ് തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ് കെ എസ് വിജയൻ,മണ്ഡലം ട്രഷറർ വി.ടി ഹരിദാസ് എന്നിവർ ആശുപത്രിയിലെത്തി ബിജു വിവേകാനന്ദനെ സന്ദർശിച്ചു. കേസെടുത്തതായി തൃക്കാക്കര പൊലീസ് പറഞ്ഞു