rahul
രാഹുൽ

കൊച്ചി : തൃശൂർ സ്വദേശി 21 കാരൻ രാഹുൽ കണ്ണോലി പ്രവീൺ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറിൽ ഒപ്പിട്ടു. ചെറുപ്പത്തിൽ തന്നെ ഫുട്ബാൾ കരിയറായി തിരഞ്ഞെടുത്ത രാഹുൽ തൃശൂർ ജില്ല ടീം അംഗമായി. കൊൽക്കത്തയിൽ നടന്ന അണ്ടർ 14 അന്തർ സംസ്ഥാന ഫുട്‌ബോൾ ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ചു.

ഫുട്‌ബാളിനൊടുള്ള ആവേശവും നിരന്തര പരിശീലനവും കൊണ്ട് അണ്ടർ 17 ഫിഫ വോൾഡ് കപ്പിൽ ഇന്ത്യൻ കുപ്പായം അണിയാൻ രാഹുലിനായി. ബ്ലാസ്റ്റേഴ്‌സിൽ എത്തും മുമ്പ് ഇന്ത്യൻ ആരോസ് ടീമിൽ അംഗമായിരുന്നു.
സ്വന്തം നാടിന്റെ ടീമിന് വേണ്ടി കളിക്കാൻ അവസരം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് രാഹുൽ പറഞ്ഞു. വിംഗറായും സ്‌ട്രൈക്കറായും ഒന്നിലധികം പൊസിഷനുകളിൽ കളിക്കാൻ കഴിയുന്ന താരമാണ് രാഹുലെന്ന് കോച്ച് എൽക്കോ ഷറ്റോറി പറഞ്ഞു.