ആലുവ: തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ സ്‌കൂൾ സാഹിത്യ ക്ലബ്ബിന്റെയും മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനവാരാചരണം സംഘടിപ്പിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച പുസ്തക പ്രദർശനം റസിഡന്റ് മാനേജർ സലിംകുമാർ ഉദ്ഘാടനം ചെയ്തു. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ വായന, ഉപന്യാസരചന, സാഹിത്യ പ്രശ്‌നോത്തരി, വായനമത്സരം, ചിത്രരചനമത്സരം, അനുസ്മരണ പ്രഭാഷണം തുടങ്ങിയവയും സംഘടിപ്പിച്ചു.